10 works of the Holy Spirit | പരിശുദ്ധാത്മാവിന്റെ 10 പ്രവർത്തികൾ

There are many passages in the Scriptures which records the promise of the Holy Spirit, but here is where Jesus Christ clearly promises to give us the Holy Spirit. പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം വേദപുസ്തകത്തിന്റെ പല ഭാഗങ്ങളിൽ നാം കാണുന്നുണ്ടെങ്കിലും, “പരിശുദ്ധാത്മാവിനെ ഞാൻ നിങ്ങൾക്കു തരും” എന്ന യേശു കർത്താവിന്റെ വ്യക്തമായ വാഗ്ദത്തം (പ്രസ്താവന) John 14: 16 ലാണ് നാം കാണുന്നത്

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. John 14: 16

Jesus Christ teaches more about the Holy Spirit (The Comforter) in John 14, 15, 16. പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ കുറിച്ച് യേശു കർത്താവു കൂടുതൽ പഠിപ്പിക്കുന്ന അദ്ധ്യായങ്ങൾ ആകുന്ന് യോഹന്നാൻ 14, 15, 16. ഈ മൂന്ന് അദ്ധ്യായങ്ങളിൽ നിന്നും പരിശുദ്ധാത്മാവ് വരുമ്പോൾ നമുക്കുവേണ്ടി ചെയുന്ന 10 പ്രവർത്തികൾ രേഖപ്പെടുത്തിയിരിക്കുന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ക്രിസ്തു ശിഷ്യന്മാർ അറിഞ്ഞിരിക്കേണ്ട ഈ 10 കാര്യങ്ങൾ നമുക്ക് ധ്യാനിക്കാം

1. പരിശുദ്ധാത്മാവ് എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കും (Holy Spirit will abide with you for ever)

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

And I will pray the Father, and He will give you another [e]Helper, that He may abide with you forever John 14: 16

2. പരിശുദ്ധാത്മാവ് നിങ്ങളിൽ ഇരിക്കും (Holy Spirit will be in you)

…അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

but you know Him, for He dwells with you and will be in you John 14: 17

3. പരിശുദ്ധാത്മാവ് നിങ്ങൾക്കു സകലവും ഉപദേശിച്ചു തരും  (Holy Spirit shall teach you all things)

എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും

He will teach you all things John 14: 26

4. ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും പരിശുദ്ധാത്മാവ് നിങ്ങളെ ഓര്മപെടുത്തും (Holy Spirit shall bring to your remembrance all things that I said to you)

ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔർമ്മപ്പെടുത്തുകയും ചെയ്യും.

the Holy Spirit will bring to your remembrance all things that I said to you John 14: 26

5. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ കുറിച്ച് സാക്ഷ്യം പറയു (Holy Spirit shall testify)

ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും. നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.

But when the Helper comes, whom I shall send to you from the Father, the Spirit of truth who proceeds from the Father, He will testify of Me. And you also will bear witness, because you have been with Me from the beginning. John 15: 26, 27

6. പരിശുദ്ധാത്മാവ് വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തു(Holy Spirit will convict the world of sin, and of righteousness, and of judgment)

എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.

…because I have said these things to you, sorrow has filled your heart. Nevertheless I tell you the truth. It is to your advantage that I go away; for if I do not go away, the Helper will not come to you; but if I depart, I will send Him to you. And when He has come, He will convict the world of sin, and of righteousness, and of judgment. (John 16: 5-8)

7. പരിശുദ്ധാത്മാവ് നിങ്ങളെ സകല സത്യത്തിലും വഴിനടത്തും (Holy Spirit will guide you into all truth)

ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

I still have many things to say to you, but you cannot bear them now. However, when He, the Spirit of truth, has come, He will guide you into all truth; for He will not speak on His own authority, but whatever He hears He will speak; and He will tell you things to come. (John 16: 12, 13)

8. പരിശുദ്ധാത്മാവ് നിങ്ങളോടു സംസാരിക്കും (Holy Spirit will speak to you)

താൻ കേൾക്കുന്നതു സംസാരിക്കയും

whatever He hears He will speak

9. പരിശുദ്ധാത്മാവ് വരുവാനുള്ളത് നിങ്ങൾക്കു അറിയിച്ചു തരും (Holy Spirit will tell you things to come)

വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും

He will tell you things to come

10. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തും (Holy Spirit will glorify Jesus Christ)

അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

He will glorify Me, for He will take of what is Mine and declare it to you. All things that the Father has are Mine. Therefore I said that He will take of Mine and declare it to you. (John 16: 14)