The two court sentences which shook the world – A short video message by Babu Cherian – 3 minutes [Malayalam]

Last weekend, got an opportunity to spend some time with the man of God named Babu Cherian, who is a renowned Bible teacher, Pastor and an Evangelist. [Pastor is a person in charge of a Christian church, Evangelist is a person who preaches the gospel, the good news of Jesus Christ]

Suddenly, this thought came to my mind, of recording a short video sermon. I requested him for the same, and he was more than willing to share his thoughts. We recorded three short video sermons.

Here goes the first video. The language of the video is Malayalam. In this video, he speaks on the ‘Two Court sentences’, which shook the world. Here you go!


Updated: 22 Sep 2016. This video was forwarded to social media. To my surprise, I found a Malayalam Transcript of the same video, being forwarded in social media, which was written by Br Sabin Abraham. Thanks to dear Sabin for the effort in the Kingdom of God. God bless you. Here goes the Malayalam Transcript.  

Malayalam Transcript

രണ്ട് കോടതി വിധികൾ

ഈ ആഴ്ചയിൽ കേരളത്തിലെ പത്രങ്ങളിലെ വാർത്ത മലയാളി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി വേദനിപ്പിക്കുന്ന വാർത്തകൾ ആണ് കൂടുതലും, എങ്കിലും സൗമ്യയുടെ ഘാതകന് വധഷിക്ഷ ലഭിച്ചില്ല എന്നത് മലയാളി മനസ്സിന് കടുത്ത ദുഃഖം ആയിട്ടുണ്ട്. അതിന്റ കാരണത്തെ കുറിച്ചൊന്നും വിലയിരുത്താൻ നമ്മൾ പ്രാപ്തരല്ല, കാരണം ബഹുമാനപ്പെട്ട കോടതി വിധിയെ ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരം..
പക്ഷെ ഈ കാര്യങ്ങൾ എല്ലാം കാണുമ്പോൾ ബൈബിൾ വിശ്വസിക്കുന്ന ഒരാൾക്ക് മറ്റൊരു കോടതി വിധിയാണ് ഓർമ്മ വരുന്നത്.. അത് യേശുക്രിസ്തുവിന്റെ വിസ്താര സമയത്ത് നടന്ന കാര്യമാണ്. രണ്ട് പ്രധാനപെട്ടകാര്യങ്ങൾ അവിടെ നിന്ന് ഓർമ്മിപ്പിക്കുന്നു.
ഒന്ന്:- ബറബ്ബാസ് എന്ന കൊടുംകുറ്റവാളിക്ക് അന്ന് മോചനം കിട്ടി. അയാളുടെ തൂക്കുകയറും ഒഴിവായി..
“അങ്ങനെ അവൻ  ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചു”.- മത്തായി 27:26
 
ഒരുപക്ഷേ അയാളോട് വിരോധം ഉള്ള ആളുകൾക്ക് അത് സങ്കടം ആയി കാണും..
 പക്ഷെ ബൈബിൾ പഠിക്കുമ്പോൾ യേശുവിനോടുള്ള അസൂയ നിമിത്തം ബറബ്ബാസ് എന്ന കൊടുംകുറ്റവാളിയോടുള്ള വിരോധം കെട്ടടങ്ങി എന്നാണ് മനസ്സിലാവുന്നത്.
“അവർ അസൂയകൊണ്ടാകുന്നു യേശുവിനെ ഏല്പിച്ചത് എന്ന് അവൻ  ഗ്രഹിച്ചിരുന്നു”.- മത്തായി 27:18
എന്നാൽ അന്ന് മോചനം ലഭിച്ച ബറബ്ബാസ് പിന്നീട് ക്രിസ്തു ശിഷ്യനായി എന്ന് മറ്റൊരു ചരിത്രം പറയുന്നു..
രണ്ടാമതായി:- യേശുവിനോടുകൂടെ ക്രൂശിച്ചവനായ ഒരു കള്ളൻ
ക്രിസ്തു ക്രൂശിൽ കിടക്കുമ്പോൾ നിത്യജീവൻ പ്രാപിപ്പാൻ ഇടയായിത്തീർന്നു..
യേശു അവനോട്: “ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു” എന്ന് പറഞ്ഞു”.-
ലൂക്കോസ് 23:43
ഇതില്ലെല്ലാം പ്രധാനപ്പെട്ട കാര്യം ക്രിസ്തുവിന് ലഭിച്ച വധഷിക്ഷ ആണ്..
“അങ്ങനെ അവൻ  ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചു”.- മത്തായി 27:26
 
വിസ്തരിച്ച കോടതി ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു..
” *ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല* “..
 
“പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും:
ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു”.- ലൂക്കോസ് 23:4
 
ഒരു കുറ്റവും കാണുന്നില്ലെന്ന് പറഞ്ഞ ആളെ തൂക്കാൻ വിധിക്കുകയും,
തൂക്കാൻ വിധിക്കണം എന്ന് രണ്ടു കോടതി ആവർത്തിച്ചു പറഞ്ഞ ആളെ വെറുതെ വിടുകയും ചെയ്ത ഈ രണ്ടു ചിന്തകൾ നമ്മുടെ മനസ്സിൽ എന്തു സന്ദേശം ആണ് നൽകുന്നത് ?
ഇന്ന് ഈ ഭൂമിയിലെ കുറ്റവാളികൾ ശിക്ഷിക്കപെടുകയോ ശിക്ഷിക്കപെടാതിരിക്കുകയോ ചെയ്യട്ടെ..
എന്നാൽ ഒരു സുവിശേഷകൻ എന്ന എന്നെ സംബന്ധിച്ചടത്തോളം.
ഏറ്റവും വലിയ ശിക്ഷ. നിത്യമായ ശിക്ഷയാണ്. അതാണ് പ്രധാനം.
 
”അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.”- റോമർ 8:1
 
എനിക്കും നിങ്ങൾക്കും വരാവുന്ന നരക ശിക്ഷ ഒഴിവാക്കാൻ ക്രിസ്തു മരണം എറ്റെടുത്തു..
യേശുവിൽ ഒരു കുറ്റവും ഇല്ലെന്ന് കോടതി പറഞ്ഞിട്ടും എന്റെയും താങ്കളുടേയും കുറ്റം എറ്റെടുത്ത്. നമ്മുടെ പാപങ്ങൾ വഹിച്ച് യേശു ക്രൂശിൽ മരിച്ചു എന്ന സത്യത്തിന്റെ മുന്നിൽ ഒരുനിമിഷം മനസ്സ് തുറന്നു ചിന്തിച്ചാൽ ദൈവം നമ്മോട് സംസാരിക്കും..
“ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ട് തിരുവെഴുത്തുകളിൻപ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു.”
-1 കൊരിന്ത്യർ 15:3,4
ദൈവം നമ്മളെ സഹായിക്കട്ടെ..
Written by Br Sabin Abraham

Stay connected!

Sign up now and receive an email once I publish new content.

I will never give away, trade or sell your email address. You can unsubscribe at any time.